ഓൺലൈൻ തട്ടിപ്പ് തുടർക്കഥയാകുമ്പോൾ
രേഷ്മ ടി എം (റിപ്പോർട്ടർ )
എറണാകുളം : ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോഴും തുടരുകയാണ്.ഫോൺ ആപ്പുകൾ വഴി വരുന്ന ലോണുകൾക്കും ഇരകളാകുന്നവരുടെ എണ്ണം ഇപ്പോഴും പെരുകുകയാണ്. തട്ടിപ്പിനായി ഉപയോഗിക്കുന്ന ഫെയ്ക്ക് ആപ്പുകൾ സുലഭമാണ്.. L. കഴിഞ്ഞ ദിവസം saav score credit എന്ന ആപ്പ് വഴി ഒരു എറണാകുളം സ്വദേശിനിയായ പെൺകുട്ടി ലോൺ അപ്ലൈ ചെയ്തു. ഒന്നാം തിയതി രാത്രി അകൗണ്ടിൽ പൈസ ക്രഡിറ്റ് ആയി.3600 രൂപ ആണ് ക്രഡിറ്റ് ആയത് തിരിച്ചു അതിന്റെ ഇരട്ടി അടക്കാൻ ആവിശ്യപ്പെട്ടപ്പോൾ ക്രഡിറ്റ് ആയ പൈസ പെൺകുട്ടി തിരിച്ചു അയക്കുകയാണുണ്ടായത്. ഇതേതുടർന്നു ആറാം തീയതി ഇനിയും പൈസ ചോദിച്ചു കൊണ്ട് ഈ ആപ്പിൽ നിന്നും മെസേജ് വന്നു. കൂടുതൽ പൈസ അടക്കില്ല എന്ന പെൺകുട്ടിയുടെ മറുപടിയെ തുറന്നു പല ഭീഷണിയുമായി അവർ പെൺകുട്ടിയെ ടോർച്ചർ ചെയ്യുകയുണ്ടായി. തന്റെ മോർഫ് ചെയ്ത ഫോട്ടോ പബ്ലിഷ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതേതുടർന്നു പെൺകുട്ടി പോലീസ് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

