യാത്രാ വിലക്കേർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
കോടതികളുടെ വിധികൾ നടപ്പിലാക്കുന്നതിന്റെയും, പൊതുമുതൽ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ.
കുവൈറ്റ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസേർച്ച് ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.