തോമസ് കെ തോമസ് (MLA).. NCP യിൽ നിന്ന് പുറത്തേക്ക്….
കോട്ടയം :തോമസ് കെ തോമസ് എം എൽ എ.. എൻ. സി. പി യിൽ നിന്ന് പുറത്തേക്ക്….. എൻ സി പി എന്ന പാർട്ടിക്ക് കേരളത്തിൽ സ്വാധീനമുള്ള മേഖലകളിലൊന്നു ആലപ്പുഴയിലാണ്. തോമസ് ചാണ്ടി ഉണ്ടാക്കിയ ആ അടിത്തറയാണ് കുട്ടനാട്ടിൽ നിന്ന് തോമസ് ചാണ്ടിക്ക് ശേഷം അദ്ദേഹത്തിന്റെ അനിയനായ തോമസ് കെ തോമസ് ജയ്ക്കാൻ കാരണം. മറ്റൊരു എം. എൽ. എ മന്ത്രി എ കെ ശശിന്ദ്രനാണ് അദ്ദേഹം സിപിഎം കൊടുക്കുന്ന എലത്തൂർ നിന്ന് ജയിക്കുന്നതാണ്. പി. സി. ചാക്കോ കേരളത്തിൽ എത്തി എൻ സി പി. യുടെ പ്രസിഡന്റായതോടെ പാർട്ടി സ്വന്തമാക്കി കൊണ്ടിരിക്കുന്നു. വനം വകുപ്പ് അദ്ദേഹം തന്നെ യാണ് ഭരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇനി അദ്ദേഹം ആലപ്പുഴയിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനാണ് നോക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനം പിടിചെടുത്തു കഴിഞ്ഞു. ഇനി കുട്ടനാട് മിക്കവാറും ഏറ്റെടുത്തേക്കും എന്നാണ് സുചന. ഇപ്പോഴത്തെ എം. എൽ. എ. തോമസ് കെ തോമസ് പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്നുണ്ട് . പക്ഷെ പി. സി. ചാക്കോ ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം കൂടാതെ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിലുള്ള പിടി. എല്ലാം കൂടെ കാര്യങ്ങൾ എല്ലാം പി സി ചാക്കോയ്ക്ക് എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്.ഫലത്തിൽ NCP കേരള ഘടകം എന്നത് പി സി ചാക്കോ എന്നാകും.