ആർ എസ് എസ് സഭയിൽ
വൈസ് ചാൻലർമാർ പങ്കെടുത്തത്
കേരളത്തിന് കളങ്കം.
കോട്ടയം :ആർഎസ്എസിന്റെ തലവൻ മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്ത, ശിക്ഷാ സംസ്കൃതി ഉത്തം ന്യാസ് എന്ന സംഘപരിവാർ സംഘടന സംഘടിപ്പിച്ച ജ്ഞാന സഭയെന്നു പേരിട്ടു വിളിക്കുന്ന ഒരു സമ്മേളനത്തിൽ, സംസ്ഥാനത്തെ 4 വൈസ് ചാൻസലർമാർ പങ്കെടുത്തത് കേരളത്തിന്റെ ആർജിത മതേതര ജനാധിപത്യ വിദ്യാഭ്യാസ പാരമ്പര്യത്തിന് അങ്ങേയറ്റം കളങ്കം ചാർത്തുന്നതാണെന്നു ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി
കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസത്തെ കോർപറേറ്റുകൾക്കു അടിയറ വെയ്ക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന പര്യാലോചനയാണ് ജ്ഞാനസഭയിൽ നടന്നത്.കേരളം പോലെ മതേതര ജനാധിപത്യ വിദ്യാഭ്യാസത്തിന് പേര് കേട്ട സംസ്ഥാത്തെ വൈസ് ചാൻസലർമാർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തെയും സംസ്കാരത്തെയും അവഹേളിക്കുന്നത് അക്ഷന്തവ്യമാണ്.
അടിമുടി അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവും അന്ധവിശ്വാസ ജടിലവുമായ ഒരു വിദ്യാഭ്യസനയമാണ് പാർലമെന്റിൽ പോലും അവതരിപ്പിക്കാതെ രാജ്യത്ത് നടപ്പാക്കുന്നത്. അതിന് എതിരെ അക്കാദമിക ലോകം അതിശക്തമായ പ്രതിഷേത്തിലാണ്.സർവ്വകലാശാലകളെ കാൽ ക്കീഴിലാക്കാൻ, സ്വയംഭരണാവകാശങ്ങളെ കാറ്റിൽപ്പറത്തി, ഗവർണ്ണറെ ഉപയോഗിച്ച്, ബി ജെ പി യും സംസ്ഥാന അധികാരം ഉപയോഗിച്ച് സിപിഎം -ഉം നടത്തുന്ന നീക്കങ്ങൾ അപലപനീയമാണ്.
എല്ലാത്തരം സങ്കുചിത, വിഭാഗീയതകളിൽ നിന്നും സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ സംരക്ഷിക്കാൻ അക്കാദമിക സമൂഹത്തോട്
ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി
കേരള ചാപ്റ്റർ അഭ്യർത്ഥിച്ചു

