അടച്ചു പൂട്ടൽ ഭിഷണി യിൽ കണ്ണൂർ എയർപോർട്ട്
വളരെ വലിയ പ്രതീക്ഷയോടെ തുടങ്ങിയ കണ്ണൂർ എയർപോർട്ട് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. പുതിയ ഇന്റർനാഷണൽ ഫ്ലൈറ്റ് ഒന്നും അനുവദിക്കാത്തതും നിലവിലുള്ള ഏക അന്താരാഷ്ട്ര സർവീസ് ആയിരുന്ന ഗോ ഫാസ്റ്റ് സർവീസ് നിർത്തിയതും തിരിച്ചടിയായി.ഇപ്പോൾ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്ന് രണ്ടു കമ്പനി കളുടെ വിമാനം മാത്ര മാണ് കണ്ണൂരിൽ എത്തുന്നത്. ടിക്കറ്റ് മുഴുവനും നേരത്തെ ബ്ലോക്ക് ചെയ്തു വലിയ നിരക്കിൽ കരിഞ്ചന്തയിൽ വിൽക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്. കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കിന്റെ പകുതി തുക മതി കോഴിക്കോട് നിന്ന് എന്ന സ്ഥിതി യായി. ഗോ ഫാസ്റ്റ് 8 വിദേശ സർവീസ് ആണ് ഇവിടെ നിന്ന് നടത്തിയിരുന്നത്. അവർ സർവീസ് അവസാനിപ്പിച്ചിട്ടും കേന്ദ്ര സർക്കാർ അത് അറിഞ്ഞ ലക്ഷണമില്ല. കേരള സർക്കാർ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രെദ്ധയിൽ പെടുത്തുന്നുമില്ല എന്നാണ് സൂചന . ഒരു നാടിന്റെ വികസന സ്വപ്‌നങ്ങൾ മുഴുവനും തകരുകയാണ് ഈ എയർപോർട്ട് ഇല്ലാതാകുന്നതിലൂടെ.