ഗ്രൂപ്പ് സമവാക്യങ്ങൾ മറിഞ്ഞ് കോൺഗ്രസ്സ്
പാലക്കാട് : രാഹുൽ മാങ്കുട്ടത്തിൽ വിവാദത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിയുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം നിലയുറപ്പിച്ചിരുന്ന ഷാഫി പറമ്പിൽ പൂർണമായും കളം മാറ്റിക്കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവസരമാക്കി മാറ്റി രമേശ് ചെന്നിത്തലയും കെ സി വേണുഗോപാൽ വിഭാഗവും പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ്
.നിലവിലെ രാഷ്ട്രീയ സാഹചര്യം അവസരമാക്കി മാറ്റാനുള്ള നീക്കം കെ സി പക്ഷവും സജീവമാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ പി അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, ടി സിദ്ദിഖ്, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് തുടങ്ങിയവർ കെ സി വേണുഗോപാൽ പക്ഷത്തും ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.

