റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും തെളിവുണ്ട്. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. കേസിൽ വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്.
അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. വേടന് കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു..

