ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കും.മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: അംഗസംഖ്യയിൽ കുറവാണെങ്കിലും തിരഞ്ഞെടുപ്പിൽ ആരു വാഴണം, ആരു വീഴണം എന്നു തീരുമാനിക്കുന്നതിൽ ക്രൈസ്തവർക്കും പങ്കുണ്ടെന്നും പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കുമെന്നും സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ താഴത്ത്.

