BreakingKeralaOthersPolitics

ആദ്യഘട്ടത്തിൽ പോളിംഗ് ശക്തം

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുന്നത്.
രാവിലെ മുതൽ തന്നെ വലിയ നിരയാണ് ബൂത്തുകളിൽ കാണാനാകുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്ന് കോർപ്പറേഷനുകൾ, 471 ഗ്രാമപഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 39 മുൻസിപ്പാലിറ്റികൾ എന്നിവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം.

15,432 പോളിംഗ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 480 പ്രശ്നബാധിത ബൂത്തുകളാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാർ പോളിംഗ് സ്ലിപ്പും തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴ് ജില്ലകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *