BreakingKeralaPolitics

മുഖ്യമന്ത്രിയെക്കാൾ ജനപിന്തുണ വി ഡി സതീശന്

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. സംസ്ഥാന സർക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ ആഗ്രഹിക്കുന്നു തുടങ്ങിയ പ്രധാന ചോദ്യങ്ങളുമായാണ് എൻ ഡി ടി വി വോട്ട് വൈബ് കേരള ട്രാക്കർ സർവ്വേ നടത്തിയത്. ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും, ഭരണം നല്ലതെന്ന് 40 ശതമാനം പേരും ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളുമാണ്.നേതാക്കളിൽ വി ഡി സതീശന് 22 ശതമാനമാണ് പിന്തുണയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും ,കെ കെ ശൈലജയ്ക്ക് 16 ശതമാനവും ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയുണ്ട്. ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *