BreakingExclusiveIndiaKerala

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല.വാട്സാപ്പിനോട്‌ സുപ്രീം കോടതി


ന്യൂഡൽഹി : രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല; മെറ്റയ്ക്കും വാട്സാപ്പിനും സുപ്രീം കോടതിയുടെ കടുത്ത താക്കീത്
വാട്സാപ്പ് ഉപഭോക്താക്കളുടെ ഡാറ്റ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായോ മറ്റ് കമ്പനികളുമായോ പങ്കിടില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മെറ്റയോട് ആവശ്യപ്പെട്ടു.

മെറ്റായ്ക്ക് നിങ്ങളുടെ ചാറ്റുകൾ വായിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു കേസ് വാട്ട്‌സ്ആപ്പ് നിലവിൽ നേരിടുന്നു. (AI ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രം)
മെറ്റായ്ക്ക് നിങ്ങളുടെ ചാറ്റുകൾ വായിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു കേസ് വാട്ട്‌സ്ആപ്പ് നിലവിൽ നേരിടുന്നു. (AI ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രം)
IT Malayalam
IT Malayalam
ന്യൂഡൽഹി ,
03 Feb 2026,
(Updated 03 Feb 2026, 12:17 PM IST)
Follow us: google news
രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ടെക് ഭീമനായ മെറ്റയ്ക്കും വാട്സാപ്പിനും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മെറ്റയ്ക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാമെന്നും കോടതി കർശനമായി പറഞ്ഞു.

“ഞങ്ങളുടെ രാജ്യത്തിൻ്റെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ നിന്ന് ഒരു അക്കം പോലും (single digit) ആരുമായും പങ്കിടാൻ ഞങ്ങൾ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.


ഡാറ്റ കൈമാറ്റത്തിൻ്റെ പേരിൽ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നും പൗരന്മാരുടെ സ്വകാര്യത ഒരു കമ്പനിയുടെയും ബിസിനസ് താല്പര്യങ്ങൾക്കായി വിട്ടുകൊടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാട്സാപ്പ് നിലവിൽ വിപണിയിൽ ഒരു കുത്തകയായി മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് മറ്റ് വഴികളില്ലാത്ത സാഹചര്യം മുതലെടുക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *