ശബരിമല വിമാനത്താവളം: പൊതുതെളിവെടുപ്പ് നടന്നു
.
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലും മണിമല ഗ്രാമപഞ്ചായത്തിലെ മണിമല വില്ലേജിലുമുള്ള വിവിധ സർവേ നമ്പറുകളിൽപ്പെട്ട സ്ഥലത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് ശബരിമല അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുതെളിവെടുപ്പ് ചൊവ്വാഴ്ച (ഫെബ്രുവരി17)രാവിലെ 11 ന് നടത്തും. എരുമേലിയിലെ അസംപ്ഷൻ ഫൊറോനാ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന തെളിവെടുപ്പ് യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.

