BreakingIndiaPolitics

ഇന്ത്യൻ മണ്ണിൽ നിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കം ചെയ്യും.അമിത് ഷാ.

സീമാഞ്ചൽ: ഇന്ത്യൻ മണ്ണിൽ നിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കം ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ തന്ത്രപ്രധാനമായ സീമാഞ്ചൽ മേഖലയിൽ നടത്തിയ രാഷ്ട്രീയ റാലിയിലായിരുന്നു അമിതാ ഷായുടെ പ്രഖ്യാപനം.

“നുഴഞ്ഞുകയറ്റക്കാരിൽ നിന്നുള്ള മോചനം എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യുക മാത്രമല്ല. ഇന്ത്യൻ മണ്ണിൽ നിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്,” ബിഹാറിലെ അരാരിയയിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു. സീമാഞ്ചൽ മേഖലയിലുടനീളം ഈ നടപടി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *