BreakingCrimeIndiaOthers

ദൃശ്യം’ മോഡല്‍ കൊല വീണ്ടും.?

ദൃശ്യം സിനിമ മോഡൽ    കുഴിച്ചു മൂടൽ കൊലപാതകങ്ങൾ രാജ്യത്തു പലയിടത്തും  ആവർത്തിക്കപ്പെടുന്നു.

രാജസ്ഥാനിലെ ദൗസയിൽ അഞ്ചുവർഷം മുമ്പ് കാണാതായ ആറുവയസുകാരനെ കൊലപ്പെടുത്തി ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് താഴെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നു. ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള ഉൻബാഡ ഗ്രാമത്തിന് സമീപം ഇതിനോടകം തന്നെ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനകൾ ആരംഭിച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മൃതദേഹം ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ സ്കാൻ ചെയ്ത് അടയാളപ്പെടുത്തുകയാണ്.

തില്ലു (പ്രിൻസ്) എന്ന കുട്ടിയെയാണ് കഴിഞ്ഞ അഞ്ചു വർഷമായി കാണാതായത്. അയൽവാസിയായ ബന്ധു കുട്ടിയെ കൊലപ്പെടുത്തിയെന്നും, 2020ൽ ഹൈവേയുടെ നിർമാണം നടക്കുമ്പോൾ മൃതദേഹം അവിടെ കുഴിച്ചുമൂടിയെന്നുമാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.മൃതദേഹം മറവു ചെയ്തതായി പറയപ്പെടുന്ന സ്ഥലം ഇപ്പോൾ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, ഹൈവേ അതോറിറ്റിയുടെ അനുമതിയോടെ റോഡിന്റെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം.

ദൃശ്യം സിനിമ മോഡൽ    കുഴിച്ചു മൂടൽ കൊലപാതകങ്ങൾ രാജ്യത്തു പലയിടത്തും  ആവർത്തിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *