മെഡിക്കൽ ലബോട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എറണാകുളത്ത്.
എറണാകുളം : ജില്ലാ മെഡിക്കൽ ലബോട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എറണാകുളം സൗത്ത് റീജൻസി യിൽ വച്ച് നടത്തുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോമി പോളി സ്വാഗത പ്രസംഗം നടത്തും. ജില്ലാ പ്രസിഡണ്ട് ബിജു നമ്പി ത്താനം യോഗത്തിന് അധ്യക്ഷത വഹിക്കും.മറ്റു ജില്ലാ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.

