BusinessHealthKeralaLOCAL

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം നടത്തി



എറണാകുളം:മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം നടത്തി. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു സി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ശ്രീമതി ജോമി പോളി സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ.ബിജു നമ്പിത്താനം അധ്യക്ഷത വഹിച്ചു. ക്ലിനിക്കിൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിലെ ചെറുകിട ലാബുകളുടെ നിലനിൽപ്പ് അപകടത്തിൽ ആകുമെന്നും, കോർപ്പറേറ്റ് ലാബുകളെ സഹായിക്കാനാണ് ഈ നിയമമെന്നും, ചെറുകിട ലാബുകൾ പൂട്ടിപ്പോകാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു, സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഷിറാസ്  സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി എലിജിയസ്, Dr.സുരേഷ് കുമാർ, ജോമി പോളി, Dr. റിജു മാത്യു,  മുരളി ജി, മനോജ്. K. H, അജി പോൾ, മോളി ജോസ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ശ്രീമതി ജോമി പോളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറർ ശ്രീ മുരളി ജി വാർഷിക കണക്ക് അവതരിപ്പിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ ജനറൽ ബോഡി  വിലയിരുത്തുകയും  ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *