മാനസിക പീഡനത്തെതുടർന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി
കോട്ടയം :വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച ജീവനൊടുക്കിയത്. കോളജ് ഹോസ്റ്റലിൽ വച്ച് നടന്ന ആത്മഹത്യയ്ക്ക് അധികൃതർക്കു യാതൊരു വിശദീകരണവും ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു.
കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. എച്ച്ഒഡിയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. കോളജിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടികൾ പറയുന്നു. എന്നാൽ പഠനത്തിൽ പിന്നോക്കം പോയതാണ് ആത്മഹത്യാ–പ്രേരണ ഉണ്ടാക്കിയതെന്നാണ് ചില അധ്യാപകരുടെ വാദം. പൊലീസ് അന്വേഷണത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന ആവശ്യവുമായി എസ്എഫ്ഐയും എബിവിപിയും മാർച്ച് നടത്തി.