റോജിയെത്തേടി മൂന്നാം വട്ടം മന്ത്രിസ്ഥാനം
എറണാകുളം : അങ്കമാലിയെ തേടി മന്ത്രി സ്ഥാനമെത്തി. മൂന്നാംവട്ടമാണ് റോജി എം. ജോൺ (43) അങ്കമാലിയിൽനിന്ന് നിയമസഭയിലേക്കെത്തുന്നത്. മന്ത്രിയാവുമോയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഡൽഹിയിൽ പ്രവർത്തിച്ചുള്ള പരിചയവും രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരുമായി നേരിട്ടുള്ള അടുപ്പവും അനുകൂലമായി. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ്.
കെ.എസ്.യു. പ്രവർത്തകനായി രാഷ്ട്രീയത്തിൽ തുടക്കമിട്ടു. എറണാകുളം തേവര എസ്.എച്ച്. കോളേജിൽനിന്ന് ബി.എ. ഇക്കണോമിക്സും പാസായി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. പൊളിറ്റിക്കൽ സയൻസ് ബിരുദവും ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും നേടി. 2005-ൽ ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ കൗൺസിലറായി. തുടർന്ന് എൻ.എസ്.യു. ദേശീയ പ്രസിഡന്റുമായി.

