മാർപ്പാപ്പ ഇന്ത്യയിലേക്ക്
തൃശൂർ: മാർപ്പാപ്പ യുടെ ഇന്ത്യയിലെ സന്ദർശനം ഭാരതിയ കത്തോലിക്കാ സഭ ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. പോപ്പിന് ഇന്ത്യ സന്ദർശിക്കാൻ താല്പര്യമുണ്ടെങ്കിലും കേന്ദ്ര സർക്കാർ അതിനു വേണ്ടത്ര താല്പര്യം കാണിച്ചിരുന്നില്ല. ഇപ്പോൾ കേരളത്തിൽ കത്തോലിക്കാ സഭ യുമായി ബിജെപി ഉണ്ടാക്കിയ അടുത്ത ബന്ധം മാർപ്പാപ്പ യുടെ സന്ദർശനത്തിന് പച്ച കൊടി കാണിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം തൃശൂർ അർച്ചു ബിഷപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യെ കണ്ട് നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടു എന്നാണ് സൂചന