നടി അൻസിബയുടെ പരാതി വ്യാജമോ?
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. ആരോപണ വിധേയനായ ടിനി ടോമിന്റേയും അമ്മ പ്രസിഡന്റ് ശ്വേത മേനോന്റേയും മൊഴി പൊലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.അൻസിബയുടെ ആരോപണം വ്യാജമാണെന്നാണ് സൂചന.

