രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളമില്ല
രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF). ഇന്ന് വിദ്യാഭ്യാസ വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് NIRF റാങ്കിംഗ് 2023 പുറത്തിറക്കിയത്. പട്ടിക സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും NIRF- ന്റെ ഔദ്യോഗിക വെബ്സൈറ്റായ nirfindia.org- ൽ ഇപ്പോൾ ലഭ്യമാണ്. നിലവിൽ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ നാല് വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്. ഇതിൽ ഇന്ത്യയിലെ മൊത്തം കോളേജുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ , വിഷയങ്ങൾ എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, നിയമം, മെഡിക്കൽ, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, ഡെന്റൽ, കൃഷിയും അനുബന്ധ മേഖലകളും തുടങ്ങിയ വിഷയങ്ങളിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.കേരളത്തിൽനിന്നും ഒരു സ്ഥാനവും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല
കഴിഞ്ഞ വർഷത്തിന് സമാനമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ആണ് 2023 ലെ NIRF (എൻഐആർഎഫ് ) റാങ്കിംഗിൽ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് . കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് . അതേസമയം ഐഐഎസ്സി ബാംഗ്ലൂരിനെ മൊത്തം വിഭാഗത്തിൽ രണ്ടാമത്തെ ഏറ്റവും മികച്ച സ്ഥാപനമായാണ് അംഗീകരിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തെത്തിയ ഐഐടി മദ്രാസ് തന്നെ ആണ് ഈ വർഷവും എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്