Breaking

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം

കൊച്ചി: വ്യാജ എക്‌സിപീരിയൻസ് സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയതിലൂടെ വിവാദത്തിലായ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യയ്ക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തില്‍ പറഞ്ഞതിലും അധികം വിദ്യാർത്ഥികളെ കാലടി സര്‍വകലാശാല പ്രവേശിപ്പിച്ചു. നിയമനത്തില്‍ സംവരണ അട്ടിമറി നടന്നതായി സര്‍വകലാശാല എസ് സി – എസ് ടി സെല്‍ കണ്ടെത്തി. കോടതിയെ സമീപിക്കാനായി വിദ്യക്ക് വിവരാവകാശ രേഖ ഉടനെ കിട്ടാൻ വൈസ് ചാൻസലര്‍ ഇടപെട്ടതായും എസ് സി – എസ് ടി സെല്‍ കണ്ടെത്തിയിരുന്നു.

ആരോപണ വിധേയയായ വിദ്യ യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ്. ഇവരുടെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ൽ കോവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്.
കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *