യുവ സംവിധായകന്റെ ഹോട്ടൽ മുറിയിലെ എക്സൈസ് റെയ്ഡിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന : ഫെഫ്ക
യുവ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിലെ എക്സൈസ് റെയ്ഡിന് പിന്നിൽ ക്രിമിനൽ ഗൂഢാലോച ഉണ്ടെന്ന് ഫെഫ്ക. നജീമിനെ മനഃപ്പൂർവ്വം കേസിൽ കുടുക്കാൻ നോക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റെയ്ഡിന് പിന്നിൽ ഗൂഢാലോചന നടത്തിയ ആൾക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഫെഫ്ക മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം എത്തിയത്. ഒരു വെബ് സീരീസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് നജീം മുറിയെടുത്തിരുന്നത്. സീരീസിലെ അണിയറപ്രവർത്തകരിൽ പലരും മുറിയിലുണ്ടായിരുന്നിട്ടുംനജീമിന്റെ മുറിയിൽ മാത്രം പരിശോധന നടത്തുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് 20ഓളം ഉദ്യോഗസ്ഥരെത്തിയാണ് ഈരാറ്റുപേട്ടയിലുള്ള നജീമിന്റെ ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയത്. നജീം പറഞ്ഞു. സംവിധായകന്റെ കാറും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. നജീമിനെ കുടുക്കാനുള്ള ശ്രമമാണിതെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നു