BreakingOthersSports

ഇനി മിശിഹ ഇല്ല.

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു.
മെസിയുടെ വാക്കുകൾ ഇങ്ങനെ …

”ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം, ഞാൻ നിങ്ങളെ അറിയിക്കുന്നു.
നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. പക്ഷേ ആ സമയമായി. ഈ ജേഴ്‌സിയണിഞ്ഞ് കൊണ്ട്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സകലരും അർജന്റീനക്കാർ എന്ന നിലയിൽ അഭിമാനിക്കുന്നതിൽ, സന്തോഷിപ്പിക്കുന്നതിൽ, ആവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്; തുടർ വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും.
ആ അധ്യായങ്ങളെല്ലാം അവസാനിക്കുകയാണ്. കഥ തീരാൻ അധികം സമയമില്ല. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നാഷണൽ ടീമിന്റെ ഭാഗമായിരിക്കുക എന്നത് ഞാൻ എത്രയോ ഇഷ്ടപ്പെടുന്ന കാര്യമാണ്. എല്ലാക്കാലത്തും അത്യധികം ഇഷ്ടമുള്ള കാര്യം. എനിനുള്ളതെല്ലാം ഞാൻ നൽകി. ഇനിയൊന്നും എനിക്ക് നൽകാനില്ല എന്ന് തോന്നുന്നു. അതിനെല്ലാം ഉപരിയായി, അത്യഗ്രനായി കളിക്കുന്ന എത്രയോ യുവാക്കൾ ഉയർന്ന് വരുന്നുണ്ട്. അവരാണ് ഇനി നാഷണൽ ടീമിൽ ഉണ്ടാകേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *