BreakingCrimeKerala

മുഖ്യമന്ത്രിക്കെതിരെ  വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തേക്കും.



കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍.
കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇത് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശ്ശേരി പൊലീസ് രാജു പി നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്. പത്തനംതിട്ടയിലെ ഒരു പൊതു പരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില്‍ വാര്‍ത്ത വന്നതായി ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ തന്ത്രമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്നാണ് ആന്റോ അവകാശപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *