മഴയെത്തി.. കെ സ്വിഫ്റ്റിൽ ചോർച്ച
KSRTC പുതിയതായി പുറത്തിറക്കിയ കെ സ്വിഫ്റ്റ് യാത്ര, മഴ ശക്തിപ്പെട്ടതോടെ ദുരിതമയമാകുന്നതായി യാത്രക്കാർ.പല ബസുകളും ചോർന്നൊലിക്കുന്നതായി യാത്രക്കാരുടെ പരാതി. ദീർഘ ദൂര യാത്രക്കായി നൂറുകണക്കിന് പേരാണ് കെ സ്വിഫ്റ്റ് ആശ്രയിക്കുന്നത്. മഴയത്തു കുടപിടിച്ചു യാത്ര ചെയ്യേണ്ടിവരുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക.KSRTC യുടെ പുത്തൻ രൂപമാറ്റമായി പുറത്തിറങ്ങിയ കെ സ്വിഫ്റ്റും ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയരുന്നില്ല എന്നതാണ് യാഥാർഥ്യം.