BreakingKeralaLOCALOthers

അനധികൃത ലോഡ്ജ് അടച്ചു പൂട്ടാൻ നോട്ടീസ്

ആലുവ : റെയിൽവേ സ്റ്റേഷനു സമീപം കയനാട്ട് ബിൽഡിംഗിൽ അനധികൃതമായി പ്രവർത്തിക്കുന്ന ആർ ജെ അറ്റ്ലസ് റെസിഡൻസി അടച്ചു പൂട്ടാനുള്ള നഗരസഭ ഉത്തരവ് ഉടമകൾ പാലിക്കുന്നില്ലെന്നു പരാതി. കെട്ടിടത്തിൽ ഒന്നാം നിലയിൽ നഗരസഭ റവന്യു രേഖകളിൽ കോമേഴ്‌ഷ്യൽ വിഭാഗത്തിൽ പെടുന്ന അഞ്ചു കട മുറികൾക്കാണ് ഉടമകൾ ലൈസൻസ് എടുത്തിരുന്നത്. എന്നാൽ ഒന്നാം നിലയിലെ 21 കടമുറികൾ അനധികൃതമായി ലോഡ്ജ് ആയി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കെയാണ് കണ്ണൂർ സ്വദേശി നാലുവർഷം മുമ്പ് ഇവിടെ ലോഡ്ജ് തുടങ്ങുന്നത്. നഗരസഭ നടത്തിയ ഹിയറിങ്ങിൽ കെട്ടിടത്തിന്റെ സാങ്കേതിക രേഖകൾ ഹാജരാക്കാമെന്നും കെട്ടിടം ക്രമവൽക്കരിക്കുമെന്നും വാടകക്കാരൻ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചില്ല.  നഗരസഭ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നഗരസഭ കൗൺസിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മൂന്നുമാസ സമയം നഗരസഭ നൽകിയിട്ടും ചട്ടം പാലിക്കാത്തവനാലാണ് ലോഡ്ജ് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *