BreakingKeralaPolitics

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ല.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിവരങ്ങൾ പുറത്ത് വരുന്നത് അഴിമതിക്കാർക്ക് തുണയാകും. വിജിലൻസിലെ T1, T2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ നിയമസഭയിൽ മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിജിലൻസിലെ T1, T2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് കേസുകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ്.കേസിന്റെ പുരോഗതിയെ ബാധിക്കുമെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പുറത്തുവിടുന്നത് അഴിമതിക്കാരെയും പ്രതികളെയും സഹായിക്കുമെന്ന ആശങ്കയുണ്ട്. രാജ്യസുരക്ഷ, ബഹിരാകാശ രംഗം തുടങ്ങിയവ പോലെ തന്നെ ചില വിഷയങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം . ചില പ്രത്യേക കേസുകളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വിവരങ്ങൾ നൽകാനാകില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.നിലവിൽ സർക്കാരിന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.കെ കെ വത്സരാജ് എംഎൽഎയാണ് അടിയന്തര ചോദ്യമുന്നയിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *