BreakingCrimeKerala

പൊലീസ് നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.


കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ഉള്‍പ്പെടെ ജയബാലകൃഷ്ണന്റെ മക്കള്‍ തൃപ്തി രേഖപ്പെടുത്തി. കേസിലെ പ്രതിയായ 17 വയസുകാരന്റെ പിതാവായ ജഡ്ജി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *