BreakingKeralaPolitics

പാളയം പ്രദീപിനായി നീക്കങ്ങൾ ആരംഭിച്ച് രമ്യ ഹരിദാസ് എംഎൽഎ

തിരുവനന്തപുരം: പാളയം പ്രദീപിനായി നീക്കങ്ങൾ ആരംഭിച്ച് രമ്യ ഹരിദാസ് എംഎൽഎ. പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം കെപിസിസിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചാൽ കേസ് പിൻവലിക്കാം എന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.എന്നാൽ പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്ന നിലപാടിൽ ചിറയിൻകീഴിലെ നേതാക്കൾ അറിയിച്ചു. ചിറയിൻകീഴ് കയ്യാങ്കളിയിൽ പാളയം പ്രദീപിനെയും സജാദിനെയും ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി.
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *