BreakingEducationKerala

കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജി നാളെ സുപ്രീം കോടതിയിൽ



കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് നിരാശ.പരീക്ഷ എഴുതാനാവില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കില്ല. ഹർജി നാളെ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർഥികൾ പറയുന്ന കാര്യങ്ങളിൽ ന്യായമുണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി പരാമർശിച്ചു.
വിദ്യാർഥികൾക്ക് എന്താണ് പറയാനുള്ളതെന്ന് കേട്ട ശേഷം ഒരു ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.ഇന്ന് രാവിലെയാണ് ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചിന് മുൻപിൽ കാലടി സർവകലാശാലയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ ഹർജി പരാമർശിച്ചത്. സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരമിരിക്കുന്ന വിദ്യാർഥികൾ ഉള്ളത്.
സസ്‌പെൻഡ് ചെയ്യപ്പെട്ട കാലയളവാണ് അറ്റൻഡൻസിൽ കുറവ് വരാൻ കാരണമായതെന്നാണ് ഹർജിയിൽ വിദ്യാർഥികൾ ഉന്നയിച്ചത്.ഇത് കൂടി പരിഗണിച്ചായിരിക്കും കോടതി നാളെ വാദം കേൾക്കുക.അതേസമയം, സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹാജർ കുറവെന്ന കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വാദത്തിനെതിരെ ആക്ഷേപം. സസ്പെൻഷൻ കാലയളവ് കണക്കാക്കിയാണ് വിദ്യാർഥികൾക്ക് ഹാജർ കുറവെന്ന് സർവകലാശാല അപ്പീലിൽ വ്യക്തമാക്കിയത്. എന്നാൽ നടപടിക്ക് മുമ്പ് ഈ വിദ്യാർഥികൾക്ക് 85 ശതമാനത്തിലേറെ ഹാജരുണ്ടായിരുന്നു. നാടക ഡിപ്പാർട്ട്മെന്റിലെ മൂന്ന് വിദ്യാർഥികളുടെയും ഹാജർ 95 ശതമാനത്തിനു മുകളിലാണ്. ശിവകുമാർ എം എസ് -97.56%, അനഘ വി നായർ – 95.12, ജിഷ്ണു സുരേഷ് -100% എന്നിവർക്ക് 60 ശതമാനത്തിൽ കൂടുതൽ ഹാജരാണ് ഉള്ളത്. എന്നാൽ വി സി കോടതിയിൽ കൊടുത്ത കണക്ക് പ്രകാരം ശിവകുമാർ എം എസ് -64%, അനഘ വി നായർ – 62.67, ജിഷ്ണു സുരേഷ് -65.33% എന്നിങ്ങനെയാക്കി വെട്ടി. പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് സഹപാഠികൾ ഇന്ന് പരീക്ഷയ്ക്ക് എത്തിയത്. ഒന്നാംവർഷ പിജി പരീക്ഷ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *