BreakingKeralaNRI NewsOthers

വളർമതി വീണ്ടും സമരകേന്ദ്രത്തിൽ.

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽനിന്നും പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല. ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല. രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിൽ മുന്നിലേക്ക് വന്ന മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *