കാലടി സർവകലാശാല വി സി അപ്പീലുമായി മുന്നോട്ട്
കൊച്ചി: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വിസി സിസ തോമസ്. വിദ്യാർഥികളോട് അരിശം തീരാതെയാണ് കാലടി സർവകലാശാല വി സി സിസ തോമസ്. സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.. അന്വേഷണ സമിതി റിപ്പോർട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് കാലടി സർവകലാശാല. ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി സിയുടെ നീക്കം.മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടം, സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടം, 22 ദിവസത്തെ നിരാഹാരം, മറുവശത്ത് സ്വന്തം വിദ്യാർഥികളെ പ്രതിസ്ഥാനത്ത് നിർത്തി സർവകലാശല. കാലടിയിലെ സംസ്കൃത സർവകലാശാലയിൽ ഇന്നത്തെ വിധി ദിനം സമീപകാലത്തെ സമര പോരാട്ടത്തിന്റെ ഒടുവിലെ ഉദാഹരണമാണമായിരുന്നു.

