സഭ തർക്കം. ഒത്തുതീർപ്പിനുള്ള നീക്കം തുടർന്ന് സർക്കാർ
തിരുവനന്തപുരം :സഭ തർക്കത്തിൽ ഒത്തുതീർപ്പിനുള്ള നീക്കം തുടർന്ന് സർക്കാർ. തർക്കം പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തർക്കം വഷളാകാതിരിക്കാൻ ശ്രമിക്കും. ന്യായവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പാഞ്ഞു. അതേസമയം പാർത്രിയാകീസ് ബാവയെ കവർച്ചക്കാരൻ എന്ന ഓർത്തഡോക്സ് ബാവ വിളിച്ച സംഭവത്തിൽവിമർശനവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി.
പാത്രിയർക്കീസ് ബാവയുടെ സന്ദർശനത്തിന് പിന്നാലെ വീണ്ടും സഭ തർക്കം രൂക്ഷമായി. ഇതോടെയാണ് വിഷയത്തിലെ സർക്കാർ ഇടപെടൽ. ഇന്നലെ ദേവലോകം അരമനയിൽ എത്തിയ മുഖ്യമന്ത്രിയോട് അതൃപ്തി ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. ഇത് കൂടി കണക്കിലെടുത്താണ് അനുനയ നീക്കം സജീവമാക്കാൻ സര്ക്കാർ ആലോചിക്കുന്നത്.
അതേസമയം പാത്രിയർക്കീസ് ബാവയെ കവർച്ചക്കാരൻ എന്ന വിളിച്ച ഓർത്തഡോക്സഭാ അധ്യക്ഷന്റെ പ്രസ്താവനയിൽ യാക്കോബായ വിഭാഗം എതിർപ്പ് അറിയിച്ചു. ചർച്ചകൾക്ക് തയ്യാറെന്ന് യാക്കോബായ വിഭാഗവും കോടതിവിധി അംഗീകരിച്ച് ചർച്ചയാകാമെന്ന് ഓർത്തഡോക്സ് വിഭാഗവും വ്യക്തമാക്കുന്നു.


