അനിൽ ആന്റണി സംസ്ഥാന ചുമതലയിലേക്ക്
തിരുവനന്തപുരം :ഏറെ വിവാദ മായ കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ക്ക് ബി ജെ പി സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി കേന്ദ്ര നേതൃത്വo. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മിറ്റിയുടെ നീക്കം.
സംസ്ഥാന കമ്മിറ്റിയിൽ വ്യാപകമായ അഴിച്ചുപണി ഉടൻ ഉണ്ടാകില്ലെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് എം.ടി.രമേശ് മാറിയേക്കും. രമേശിനെ ദേശീയ നിർവാഹകസമിതിയിലേക്കു കൊണ്ടുപോകാനാണു നീക്കം. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്.
സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി ദേശീയ നേതാക്കളുടെ സന്ദർശനം നടന്നുവരികയാണ്. ഓരോ മണ്ഡലത്തിലും ആയിരം പേരെ വീതം കാണാനാണു കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്.