കള്ളപ്പണം വെളുപ്പിക്കൽ കേസ് :ബിനീഷ് കോടിയേരിയുടെ ഹർജി കോടതി തള്ളി.
ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽനിന്ന് വിടുതൽ തേടിയ ബിനീഷ് കോടിയേരിയുടെ ഹർജി കോടതി തള്ളി. ബംഗളൂരു 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹരജി തള്ളിയത്.
ഹരജി തള്ളിയതോടെ കേസിൽ ബിനീഷ് പ്രതിയായി തുടരും.
യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് 40 ലക്ഷത്തോളം രൂപ നൽകിയെന്നും, ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.