കെയർ @ ഹോം , ഓൺലൈൻ ടെലി കൺസൽടെഷൻ
തൊടുപുഴ : തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യലി റ്റി ഹോസ്പിറ്റലിൽ “കെയർ @ ഹോം , ഓൺലൈൻ ടെലി കൺസൽടെഷൻ സേവനങ്ങളുടെ പ്രവർത്തനമാരംഭിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ. എം. മൂസ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി എം പി അഡ്വ :ഡീൻ കുര്യാക്കോസ്, ഉദ്ഘാടനം നിർവഹിച്ചു. COO സുധീർ എ പി ബാസുരി സ്വാഗതം ആശംസിച്ച ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് Dr. ഷിയാസ് K P , മെഡിക്കൽ ഡയറക്ർ Dr. റിജാസ് K M , പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി, CEO പ്രദീപ് കുമാർ, മെഡിക്കൽ കോളജ് പ്രൻസിപ്പൽ Dr. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വീഡിയോ കോൺഫ്രൻസ് വഴി രോഗികൾക്ക് എവിടെ നിന്നും ഡോക്ടറുടെ സേവനം ലഭ്യമാകുന്ന പദ്ധതിയാണ് ഓൺലൈൻ ടെലി കൺസൽറ്റേഷൻ. ഈ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ 9747223000 ഡോക്ടർ, നേഴ്സ്, ലാബ്, ഫർമസി, ഫിസിയോ തെറാപ്പി, ഡയറ്റീഷ്യൻ എന്നിവർ അടങ്ങിയ മെഡിക്കൽ ടീമിന്റെ സേവനം വീടുകളിൽ ലഭ്യമാകുന്ന പദ്ധതിയാണ് അൽ അസ്ഹർ കെയർ @ ഹോം. ഈ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ 9188400763.