KeralaOthersPolitics

അക്കൗണ്ട് തുറക്കാനൊരുങ്ങി ബി ജെ പി

തിരുവനന്തപുരം : കേരളത്തിൽ പ്രതീക്ഷകൾ സജീവമാക്കുകയാണ് ബിജെ പി.തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ പേരും ചര്‍ച്ചയിലുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ പേരാണ് ചര്‍ച്ചയിലുള്ളത്. നേരത്തെ അമിത് ഷാ പങ്കെടുത്ത തൃശൂരിലെ പൊതുപരിപാടിയില്‍ ഇക്കാര്യം സുരേഷ് ഗോപി തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത എട്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *