ദിലീപിനെതിരെ വടിയെടുത്ത് ഹൈക്കോടതി
ഹരിവരാസനം പാടുന്ന മുഴുവൻW സമയവും നടൻ ദിലീപ് സോപാനത്തിന്റെ മുൻനിരയിൽ തൊഴുതു നിൽക്കുന്നതു വിഡിയോയിൽ കാണാം. ഇതിനായി ഒന്നാം നിരയിലേക്കു മറ്റുള്ളവർ പ്രവേശിക്കാതെ തടഞ്ഞിരിക്കുന്നതു കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി∙ നടൻ ദിലീപിനു ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എങ്ങനെയാണ് ഇത് അനുവദിച്ചത് എന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തുറന്ന കോടതിയിൽ ജഡ്ജിമാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഹരിവരാസനം പാടുന്ന മുഴുവൻW സമയവും നടൻ ദിലീപ് സോപാനത്തിന്റെ മുൻനിരയിൽ തൊഴുതു നിൽക്കുന്നതു വിഡിയോയിൽ കാണാം. ഇതിനായി ഒന്നാം നിരയിലേക്കു മറ്റുള്ളവർ പ്രവേശിക്കാതെ തടഞ്ഞിരിക്കുന്നതു കോടതി ചൂണ്ടിക്കാട്ടി. ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ആരുടെയും ദർശനം തടസ്സപ്പെടുന്നില്ലെന്ന് ദേവസ്വം ബോര്‍ഡും പൊലീസും ഉറപ്പാക്കണം. സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

