Breaking

ബി ജെ പിയിൽ കൊഴിഞ്ഞു പോക്കിന്റെ കാലമോ?

തിരുവനന്തപുരം : മറ്റൊരു സിനിമാതാരം കൂടി ബിജെപി വിടുന്നതായി സൂചന.ഇന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിശാല ജനസഭയില്‍ തനിക്ക് വേദിയില്‍ ഇടം നല്‍കിയില്ലെന്ന് സിനിമ താരം കൃഷ്ണകുമാര്‍ പ്രതികരിച്ചു. കവടിയാര്‍ ഉദയ് പാലസില്‍ വെച്ചായിരുന്നു വിശാല ജനസഭ സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി കൃഷ്ണകുമാറിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടുമില്ല എന്നാണ് വിവരം.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് കൃഷ്ണകുമാറിനോട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് സൂചന.എന്നാല്‍ പരിപാടിയിൽ പങ്കെടുത്ത കൃഷ്ണകുമാര്‍ പരിപാടി തീരും മുന്‍പു തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *