വിനായകൻ അറസ്റ്റിൽ
കൊച്ചി : ചലച്ചിത്രതാരം വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ എത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കിയതാണ് അറസ്റ്റ് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയത് എന്ന് ആരോപണവും ശക്തമാകുന്നുണ്ട്. മുൻപ് ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുടെ പേരിൽ വിനായകനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. അനാവശ്യ വിവാദങ്ങളുടെ പേരിൽ പലപ്പോഴും വിനായകൻ വാർത്തകളിൽ നിറയാറുണ്ട്.

