BreakingCrimeIndia

വ്യാജരേഖകൾ ഉപയോഗിച്ചതിന് നടി അറസ്റ്റിൽ

കൊൽക്കത്ത∙ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലദേശ് യുവതി അറസ്റ്റിൽ. നടിയും മോഡലുമായ ശാന്ത പോൾ (28) ആണ് അറസ്റ്റിലായത്. ബംഗ്ലദേശ് വിമാന കമ്പനിയിൽ കാബിൻ ക്രൂ അംഗമായും ശാന്ത പോൾ ജോലി ചെയ്തിട്ടുണ്ട്.
ബംഗ്ലദേശ് പാസ്പോർട്ട് ഉപയോഗിച്ച് 2023ലാണ് ഇവർ ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു.
കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊൽക്കത്തയിൽ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാർ കാർഡും പാൻകാർഡും വോട്ടർ ഐഡിയുമാണ് നൽകിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ടു വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു.

ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യ മത്സരങ്ങളിൽ ശാന്ത പോൾ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഇന്തോ-ബംഗ്ലാ സൗന്ദര്യ മത്സരത്തിൽ ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *