BreakingExclusiveKeralaPolitics

ആർഎസ്എസ് കൂടിക്കാഴ്ച ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.

എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം : ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഡിജിപിയോട് അന്വേഷിക്കാനാണ് ഉത്തരവ്. കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്.
ആഴ്ചകളായി രാഷ്ട്രീയകേരളത്തെ ഇളക്കിമറിക്കുന്ന എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചത്. ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് എഡിജിപി മുഖ്യമന്ത്രിയോട് സമ്മതിച്ചിട്ടും ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല. എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം നടക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഉത്തരവോ നിർദ്ദേശമോ വന്നില്ല. അൻവറിൻറെ പരാതിയിലെ ഡിജിപി തല അന്വേഷണം മാത്രമായിരുന്നു നടക്കുന്നത്. ഇല്ലാത്ത അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാനായിരുന്നു ഇതുവരെ അജിത് കുമാറിനെ മാറ്റാൻ മുറവിളി കൂട്ടിയ ഘടകക്ഷികളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണമില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതരായത്.

Leave a Reply

Your email address will not be published. Required fields are marked *