BreakingKeralaOthers

എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ സ്ഥാനക്കയറ്റം വിവാദത്തിലേക്ക്

തിരുവനന്തപുരം : വിവാദ എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തിൽ സർക്കാർ പച്ചക്കൊടി കാട്ടിയത് വിവാദത്തിലേക്ക് . സ്ക്രീനിങ് കമ്മറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തിൽ അജിത് കുമാർ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാർ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു ശുപർശ. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എംആർ അജിത് കുമാർ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *