BreakingIndiaOthersPolitics

പാർട്ടി പരിപാടി. ഇരിക്കുന്ന കസേര സൗജന്യം

ചെന്നൈ∙ പാർട്ടി പരിപാടിക്കു വന്നാൽ ഇരിക്കുന്ന കസേര സൗജന്യമായി കിട്ടും. തമിഴ്നാട്ടിലാണ് ഓഫർ. അണ്ണാ ഡിഎംകെയുടെ പരിപാടിക്കു വന്നവർ ഇരുന്ന കസേരകൾ തലയിൽ വച്ചു മടങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

നടൻ വിജയ്‌യും പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ജനപിന്തുണ ഉറപ്പാക്കാനായി നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിപാടികൾ .

Leave a Reply

Your email address will not be published. Required fields are marked *