എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം : കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐഎഎസ് ചേരിപ്പോരിലാണ് നടപടി. ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇതുവരെ നടന്ന പരസ്യ പ്രതിഷേധങ്ങൾ, എൻ.പ്രശാന്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിവരങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയാണ് ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.