അണ്ണാ ഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലേക്ക്
ചെന്നൈ : തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലേക്കെന്നു സൂചന.ബി.ജെ.പി 25 സീറ്റ് ലക്ഷ്യം വെക്കുന്നു എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ അണ്ണാ ഡി എം കെശക്തമായ പ്രതിക്ഷേധം അറിയിച്ചു കഴിഞ്ഞു.സഖ്യകക്ഷിയുടെ ശക്തി നോക്കിയാണ് സീറ്റ് നൽകുക. അന്തിമ തീരുമാനം അണ്ണാ ഡിഎംകെ എടുക്കുമെന്നും ഡി എം കെ വക്താവ് പറഞ്ഞു.തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലാണ് എന്ന അഭ്യൂഹങ്ങൾക്കിടെയിലാണ് അണ്ണാ ഡിഎംകെയുടെ പരസ്യപ്രസ്താവന. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 39 ലോക്‌സഭാ സീറ്റില്‍ 5 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്.