KeralaPolitics

അജിത് മുതിരമല നേടിയത് അട്ടിമറി വിജയം.



കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് കങ്ങഴ ഡിവിഷനിൽ അജിത് മുതിരമലയുടെ വിജയം ശ്രദ്ധേയമായി.
നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാപ്രേം സാഗറിനെയാണ് 1375 വോട്ടിന്റെ ഭൂരിപക്ഷത്തിന് അജിത് മുതിരമല അട്ടിമറിച്ചത്. സ്വന്തം തട്ടകമായ നെടുംകുന്നം പഞ്ചായത്തിൽ ലഭിച്ച 2215 വോട്ടിന്റെ ഭൂരിപക്ഷവും കറുകച്ചാലിൽ നേടിയ 73 വോട്ടിന്റെ ഭൂരിപക്ഷവും കങ്ങഴയിലും വെള്ളാവൂരിലും ഉണ്ടായ കുറവ് നികത്തുവാൻ സഹായിച്ചു. ജോസ് കെ മാണി വിഭാഗം എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സ്വന്തം നാടായ കറുകച്ചാലിൽ അജിത് മുതിരമലയ്ക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയായി. കറുകച്ചാലിൽ കൂത്രപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ച എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും പരാജയപ്പെട്ട ജോസ് കെ മണി വിഭാഗം കറുകച്ചാലിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. അഞ്ചുവർഷം മുമ്പ് കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ടായി പിരിഞ്ഞപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അജിത് മുതിരലയ്ക്ക് നൽകണമെന്ന യുഡിഎഫ് തീരുമാനം ജോസ് കെ മാണി വിഭാഗം ലംഘിച്ചതാണ് അവരുടെ മുന്നണി മാറ്റത്തിന് കാരണമായത്

Leave a Reply

Your email address will not be published. Required fields are marked *