BreakingKeralaPolitics

ശശീന്ദ്രൻ രാജിവെച്ചേക്കും

കോഴിക്കോട് : ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചേക്കും.ശശീന്ദ്രൻ പദവിയിൽ തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും . മുഖ്യമന്ത്രി പിണറായി വിജയനെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തോമസ് കെ.തോമസ് എംഎൽഎയുടെ ശ്രമം. ഒന്നാം പിണറായി സർക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രൻ തനിക്കായി മാറി നിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ പിന്തുണയോടെ തോമസ് ആവശ്യപ്പെടുന്നത്. സ്ഥാനം ഒഴിയില്ലെന്നു പറയുന്നുണ്ടെങ്കിലും പാർട്ടി തീരുമാനത്തിന് ശശീന്ദ്രന് വഴങ്ങേണ്ടിവരും. മന്ത്രി പദത്തിനു പകരമായി പാർട്ടിയിൽ പദവി നൽകാനും ആലോചനയുണ്ട്. ചർച്ചകളിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *