അൽ-അസ്ഹർ ആർട്ട്സ് & സയൻസ് കോളേജിൽ പ്രവേശനോത്സവം
തൊടുപുഴ: അൽ- അസ്ഹർ ആർട്ട്സ് & സയൻസ് കോളേജിൽ പ്രവേശനോത്സവം ശ്രദ്ദേയമായി. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉത്ഘാടനം ചെയ്തു. വേഗ വരയിൽ ലോക റെക്കോർഡുകളുള്ള അദ്ദേഹത്തിൻ്റെ സാന്നിധ്യം വിദ്യാർത്ഥികളിൽ ആവേശം പകർന്നു. യഥാർത്ഥമായ ലഹരി അറിവും സർഗ്ഗാത്മകതയുമാണ്, മറ്റെല്ലാ ലഹരികളും മനുഷ്യനെ അധാർമികതയിലേക്കും മൂല്യച്യുതിയിലേക്കും നയിക്കും, അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തെ ലഹരിയായി ഏറ്റെടുത്ത് ജീവിതം ഭാസുരമാക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വേഗ വരയിലൂടെ നിരവധി ചിത്രങ്ങൾ വരച്ച് വിദ്യാർത്ഥികളിൽ വിസ്മയം ഉളവാക്കിയ പ്രവേശനോത്സവം വേറിട്ട അനുഭവമായി.
അൽ അസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം മിജാസ്, അക്കാഡമിക്ക് ഡീൻ ഡോ. സോമശേഖരൻപിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ. താജുദീൻ, അരുൺ ഗോപാൽ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഡോ. ഫിറോഷ് ബഷീർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു.